കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ഫെബ്രുവരി ആറു മുതൽ 10 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസ്സിൽ സംരംഭകർക്കായി 5 ദിവസത്തെ ബേക്കറി ഉൽപ്പന്ന നിർമാണ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് (FoSTaC) ലഭിക്കുന്ന പരിശീലനത്തിൽ ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൻ്റെ തിയറി ക്ലാസ്  പ്രായോഗിക പരിശീലനം, വിവിധ സർക്കാർ പദ്ധതികളും, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളും തുടങ്ങിയ ക്ലാസ്സകളും നൽകും. പരിശീലന ഫീസ് 1,800 രൂപ. ഫെബ്രുവരി  മൂന്നിന് മുൻപ് https://kied.info/training-calender  വഴി അപേക്ഷ നൽകണം. വിവരങ്ങൾക്ക് 0484 2532890, 2550322, 9946942210.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-02-2024

sitelisthead