ഡ്രോൺ പറത്തലിൽ പരിശീലനവുമായി അസാപ്. അസാപ് കാസറഗോഡ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ, 10-ാം ക്ലാസ് പാസായ 18നു മുകളിൽ പ്രായമുള്ള, പാസ്പോർട്ട് ഉള്ളവർക്ക് 96 മണിക്കൂർ ദൈർഘ്യമുള്ള എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്‌മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്‌സിന് ചേരാം. 5 ദിവസത്തെ ഡിജിസിഎ ലൈസൻസിംഗ് പ്രോഗ്രാമും, 3D മാപ്പിങ്‌, യുഎവി സർവേ, യുഎവി അസംബ്ലി ആൻഡ്‌ പ്രോഗ്രാമിങ്‌, തുടങ്ങിയവയും കോഴ്സിന്റെ ഭാഗമാണ്. കോഴ്സ് ഫീസ് ₹ 42,952. ഡ്രോൺ പറത്തുന്നതിന് വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനമാണ് അസാപ്. വിവരങ്ങൾക്ക് : asapkerala.gov.in/course/drone-technology ഫോൺ: 9495999623, 9495999709.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-05-2023

sitelisthead