സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുളള ധനസഹായം നല്‍കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് വനിതാ ശിശു വികസന വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 55 വയസ്സിന് താഴെ പ്രായമുള്ളവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായുള്ളവരുമായിരിക്കണം. (ബി പി എല്‍/മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന). 18 വയസ്സില്‍ താഴെയുളള കുട്ടികളുളള വിധവകള്‍, ഭിന്നശേഷിക്കാരായ മക്കളുളളവര്‍, പെണ്‍കുട്ടികള്‍ മാത്രമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട് .
ആശ്വാസകിരണം പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സ്വയം തൊഴില്‍ സംരംഭം ഒറ്റക്കോ ഗ്രൂപ്പായോ (വനിതാകൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം മുതലായവ) നടത്താം. കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിതാ കൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനയുണ്ട്. ഒരു ജില്ലയില്‍ നിന്ന് പരമാവധി 10 പേര്‍ക്ക് ധനസഹായം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാര്‍ തലത്തിലോ സ്വയം തൊഴില്‍ ചെയ്യുന്നതിന് ധന സഹായം ലഭിച്ചിട്ടുളള വിധവകള്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. സഹായഹസ്തം പദ്ധതി പ്രകാരം മുന്‍വര്‍ഷം ധനസഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 നുള്ളില്‍ സമര്‍പ്പിക്കണം.
അപേക്ഷിക്കേണ്ട വിധം
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലെ പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്.യൂസര്‍ മാന്വല്‍ വെബ്സൈറ്റില്‍ ലഭിക്കും.
ആവശ്യമായ രേഖകൾ
- തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി (ആധാര്‍/ഇലക്ഷന്‍ ഐ ഡി)
- റേഷന്‍ കാര്‍ഡ് പകര്‍പ്പ്
- വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് (ബി പി എല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല)
- അപേക്ഷക വിധവയാണെന്നും പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്നുമുളള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്,
- സ്വയം തൊഴില്‍ പദ്ധതി പ്രകാരം ധന സഹായം അനുവദിച്ചിട്ടില്ല എന്നുളള ഗ്രാമ പഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്,
- സ്വയം തൊഴില്‍ പദ്ധതി പ്രകാരം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദ വിവരവും എസ്റ്റിമേറ്റും,
- ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകര്‍പ്പ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-09-2023