ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകൾ revenue.kerala.gov.in പോർട്ടൽ മുഖേന മാത്രമാണ് സ്വീകരിക്കുന്നത്. അപേക്ഷകർക്ക് എവിടെ നിന്നും സ്വന്തമായോ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷ നൽകാവുന്നതും അപ്രകാരം നൽകിയ അപേക്ഷയിലെ നടപടി വിവരങ്ങൾ നിരീക്ഷിക്കാവുന്നതുമാണ്. 

കൃഷി ഭവനുകളിൽ വിജ്ഞാപനം ചെയ്തിട്ടുള്ള ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്തതും വില്ലേജ് രേഖകൾ പ്രകാരം നിലമെന്ന് രേഖപ്പെടുത്തിയതുമായ 30.12.2017 തീയതി പ്രകാരം 25 സെൻറിൽ മാത്രം വിസ്തീർണമുള്ള വസ്തു ഉടമകൾ തരംമാറ്റത്തിന് ഫീസ് നൽകേണ്ടതില്ല. ഫാറം 5 ന് അപേക്ഷ ഫീസ്‌ 100/- രൂപയും ഫാറം 6, 7 എന്നിവയുടെ അപേക്ഷ ഫീസ് 1000/- രൂപയും ആണ്. 30.12.2017 തീയതിയ്ക്ക് ശേഷം തീറു വാങ്ങിയതായ 25 സെൻറിൽ  താഴെ വിസ്തീർണം വരുന്ന ഭൂമിക്കും 30.12.2017 തീയതി പ്രകാരം 25 സെൻറിൽ അധികം വിസ്തീ‍ർണമുള്ള ഭൂമിക്കും ന്യായവിലയുടെ 10% ഫീസ്‌ അടയ്ക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-04-2023

sitelisthead