സംസ്ഥാന  ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾ . ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങളും സംഘടനകളും, ഊർജ്ജ കാര്യക്ഷമ ഉത്പന്നങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ചറൽ സ്ഥാപനങ്ങളും ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികളും എന്നീ ഏഴ് വിഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തി  പുരസ്‌കാരം നൽകും. 

 അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസും ഫലകവും കൂടാതെ ഐ.എസ്.ഒ 50001, ഊർജ്ജ ഓഡിറ്റ് എന്നിവ നടപ്പാക്കുന്നതിനുള്ള ആനുകൂല്യങ്ങളും അവാർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫൈഡ് എനർജി ഓഡിറ്റർ/മാനേജർ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള സഹായവും നൽകും. അപേക്ഷ www.keralaenergy.gov.in ൽ ലഭിക്കും. പുരിപ്പിച്ച അപേക്ഷകൾ  ഒക്ടോബർ 10 മുൻപ് ecawardsemc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് 0471 2594922, 2594924.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-07-2024

sitelisthead