ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആവിഷ്‌കരിച്ച ഇൻസ്‌പെയർ അവാർഡ്- മനാക്-ന് ഓഗസ്റ്റ് 31 നകം inspireawards-dst.gov.in ൽ രജിസ്റ്റർ ചെയ്യാം. 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 മുതൽ 15 വയസ് വരെയുള്ള വിദ്യാർഥികളുടെ ആശയങ്ങളാണ് അവാർഡിന് പരിഗണിക്കുന്നത്. ഒരു സ്‌കൂളിന് 5 വിദ്യാർഥികളെ നാമനിർദേശം ചെയ്യാം. മൊബൈൽ ആപ്പ് (play.google.com/store/apps/details?id=manak.comp&hl=en_US) ഉപയോഗിച്ചും നോമിനേഷൻ രജിസ്റ്റർ ചെയ്യാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-06-2023