കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കിന്റെ (ക്ലിപ്) നേതൃത്വത്തിൽ ബയോ കണക്ട് വ്യവസായ കോൺക്ലേവ് സെപ്റ്റംബർ 27, 28 തീയതികളില്‍ തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിക്കും. കേരളത്തിലെ ലൈഫ് സയൻസ് വ്യവസായങ്ങൾ, ആഗോള ലൈഫ് സയൻസ് പരിതസ്ഥിതി, ന്യൂട്രാസ്യൂട്ടിക്കൽസ് ആൻഡ് അഗ്രിഫുഡ്സ്, ആരോഗ്യപരിരക്ഷാ ഉപകരണ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷ വളർത്തിയെടുക്കൽ, വാക്സിനുകളും ഫാർമ വ്യവസായവും, എഐയും ജനതികശാസ്ത്രവും എന്നീ വിവിധ വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-09-2024