വൈലോപ്പിള്ളി സംസ്കൃതിഭവൻ മേയ് 21 മുതൽ 25 വരെ കുട്ടികൾക്കായി വിജ്ഞാനവേനൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും. 7 മുതൽ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ആയിരം രൂപ. വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷാഫോം ലഭിക്കും. കൂടുതൽവിവരങ്ങൾക്ക് :0471-2311842. 8289943307. ഇ-മെയിൽ: directormpcc@gmail.com. ക്യാമ്പിന്റെ ഭാഗമായി വിനോദയാത്രയും, ടർഫിൽ കുട്ടികളുടെ വൈലോപ്പിള്ളി പ്രിമിയർ ലീഗ് ഒരുക്കിയിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-05-2025