ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ കീം പരീക്ഷയിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഓൺലൈനായി വീണ്ടും അപേക്ഷിക്കാൻ അവസരം. NATA പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്‌സിനും, നീറ്റ് യു.ജി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സിനും അപേക്ഷിക്കാം. കീം 2024 മുഖേന ഇതിനകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിചേർക്കാനും അവസരമുണ്ട്. www.cee.kerala.gov.in മുഖേന അപേക്ഷ നൽകാം. അവസാന തീയതി ജൂൺ 19ന് വൈകിട്ട് 6 മണി. വിവരങ്ങൾക്ക്: ഹെൽപ് ലൈൻ - 0471- 2525300.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-06-2024