ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം ഉറപ്പാക്കാൻ എക്സൈസ്, പോലീസ്, വനം വകുപ്പുകൾ പൊതുജന പങ്കാളിത്തത്തോടെ ആഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12ന് രാത്രി 12 മണി വരെ സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ് നടത്തും. വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും മയക്കുമരുന്നിന്റെയും കടത്തും സംഭരണവും തടയുകയാണ് ഡ്രൈവിന്റെ ലക്ഷ്യം.
പരാതികൾ / രഹസ്യ വിവരങ്ങൾ സംസ്ഥാന-ജില്ലാ തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ അറിയിയ്ക്കാം 0471-2322825, 94471 78000/ eckerala.exc@kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2022