മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ മത്സ്യഫെഡ് അപേക്ഷ ക്ഷണിച്ചു. അപകടമരണത്തിനും അപകടം മൂലം സ്ഥിരമായ പൂർണ അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. അപകടത്തേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ചികിത്സാച്ചെലവിനത്തിൽ പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കും. ആളൊന്നിന് 509 രൂപ പ്രീമിയം അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം. പ്രാഥമിക മത്സ്യത്തൊളിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴിയാണ് അംഗങ്ങളാകേണ്ടത്. മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ സ്വയം സഹായ സംഘങ്ങൾക്കും ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം. പ്രായം  18 -70 വയസ്. വിശദവിവരങ്ങൾക്ക്  ജില്ലാ ഓഫീസിൽ നിന്നും  പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-03-2025

sitelisthead