കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സപ്പോർട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സര്‍വീസ് ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ശതമാനം സബ്‌സിഡി നിരക്കില്‍ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ താൽപര്യമുള്ള വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി 20 സര്‍വീസ് ക്യാമ്പുകളാണ് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസില്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും അതത് കൃഷിഭവനുമായോ ജില്ലാ കൃഷി എക്‌സിക്യൂട്ടീവ് ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.  ഫോണ്‍ - 9383471924, 9383471925

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2024

sitelisthead