വന്യജീവി ആക്രമണത്തിന് ഇരയാകുന്ന, വനത്തിനുള്ളിലും അതിർത്തിയിലും താമസിക്കുന്ന പട്ടികവിഭാഗക്കാർക്കു വനംവകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി. മരണപ്പെട്ടാൽ ഒരു ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും. വാഹനാപകടം, മരത്തിൽനിന്നുള്ള വീഴ്ച, മണ്ണൊലിപ്പ്, പാമ്പുകടി, ഭക്ഷ്യവിഷബാധ, ഇടിമിന്നൽ തുടങ്ങിയവ മൂലമുള്ള മരണവും ഇൻഷുറൻസ് കവറേജിൽ വരും. ഇക്കാരണങ്ങളാലുള്ള ആശുപത്രിവാസത്തിന് 5000 രൂപ. വന്യജീവി ആക്രമണമോ പ്രകൃതിദുരന്തമോ മൂലം വീട് നഷ്ടപ്പെട്ടാൽ 5000 രൂപ ലഭിക്കും. പ്രായപരിധിയില്ലാതെ കുടുംബത്തിനാകെ പരിരക്ഷ ലഭിക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ 18,750 ഓളം കുടുംബങ്ങൾ ഉൾപ്പെടും. 

വനത്തിനു പുറത്തു താമസിക്കുന്ന പട്ടികജാതി, പട്ടിക വിഭാഗത്തിൽപെടാത്തവർ വന്യജീവി ആക്രമണത്തിനിരയായി മരിച്ചാൽ ഒരു ലക്ഷം രൂപ ലഭിക്കും. ചികിത്സയ്ക്ക് 5000 രൂപയും നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2023

sitelisthead