മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി സാഫ്  രൂപീകരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രുപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ (എഫ്.എഫ്.ആർ) അംഗത്വമുളള മത്സ്യക്കച്ചവടം, പീലിങ്ങ്, മീൻ ഉണക്കൽ, മത്സ്യ സംസ്‌കരണം മേഖലകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് പ്രവർത്തന മൂലധനത്തിനായി റിവോൾവിംഗ് ഫണ്ട് ലഭിക്കുന്നതിന്  5 പേർ വീതം ഗ്രൂപ്പായി അപേക്ഷിക്കാം. പ്രായ പരിധി ഇല്ല. സാഫിൽ നിന്നും ജീവനോപാധി പദ്ധതി ആനുകൂല്യം വാങ്ങിയിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. 

തെരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകൾക്ക് 50000 രൂപ പലിശ രഹിത വായ്പ നൽകും.  ആഴ്ചയിൽ നിശ്ചിത തുക മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്ന ഗ്രൂപ്പുകൾക്ക് തുടർന്നും റിവോൾവിംഗ് ഫണ്ട് ലഭിക്കും. അപേക്ഷകൾ ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31 ന് വൈകിട്ട്  5 മണിക്ക് മുൻപായി മത്സ്യഭവനുകളിൽ നൽകണം. വിവരങ്ങൾക്ക്  ഫോൺ : 9847871278, 7736680550, 8943837072, 9846738470 . അപേക്ഷ ഫോം  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2024

sitelisthead