അശരണരായ വിധവകൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദൈനംദിന ജീവിതത്തിനു വരുമാനമില്ലാത്ത വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് അപേക്ഷിക്കാം. സംരക്ഷിക്കപ്പെടുന്ന വനിതയ്ക്ക് പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവരാകണം.സംരക്ഷിക്കപ്പെടുന്നവർ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരും ആയിരിക്കണം. അപേക്ഷ ഡിസംബർ 15 നുള്ളിൽ www.schemes.wcd.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2361500, 2994140.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-09-2023

sitelisthead