ജനറൽ ആംനെസ്റ്റി പദ്ധതി 2025, ഫ്ലഡ് സെസ്സ് ആംനെസ്റ്റി 2025, ബാർ ഹോട്ടലുകൾക്കായുള്ള ആംനെസ്റ്റി 2025, ഡിസ്റ്റിലറി അരിയർ സെറ്റിൽമെൻറ് സ്കീം 2025 എന്നീ ആംനെസ്റ്റി പദ്ധതികൾ പ്രകാരം വ്യാപാരികൾക്ക് ഇളവുകളോടെ കുടിശ്ശികകൾ തീർപ്പാക്കാൻ അവസരം. പദ്ധതികളിൽ ചേരുന്നതിനുള്ള അവസാന തീയതി ജൂൺ 30 .
ജി.എസ്.ടി നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശികകൾ തീർപ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന 2025 – 2026 സാമ്പത്തിക വർഷത്തിലെ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ജനറൽ ആംനെസ്റ്റി പദ്ധതി 2025. പദ്ധതി പ്രകാരം കേരള മൂല്യ വർദ്ധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിനുള്ള അവസരമാണിത്.
Department of State Goods & Services Tax, Kerala
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-04-2025