ജില്ലാ മെഡിക്കല്‍ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് കോമ്പൗണ്ടിലെ സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ ഓഗസ്റ്റ് ഒന്‍പത് ഉച്ചയ്ക്ക് 1.30നാണ് മത്സരം. 8, 9, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേര്‍ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പങ്കെടുക്കുന്നവര്‍ സ്‌കൂളിലെ ഐഡന്റിറ്റി കാര്‍ഡോ പ്രഥമാധ്യാപകന്‍ നല്‍കുന്ന സാക്ഷ്യപത്രമോ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447857424, 9567795075, 9847123248
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-08-2024