കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ ഓൺലൈൻ ക്വിസ് ക്ടോബർ 19ന് വൈകിട്ട് 7.30ന് നടക്കും. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ₹ ഒരു ലക്ഷം അടക്കമുള്ള ആകർഷക സമ്മാനങ്ങൾ നേടാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ keraleeyam.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. 50 ചോദ്യങ്ങൾ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങൾക്കും അനുവദിക്കുന്ന സമയം പത്ത് സെക്കന്റാണ്. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ആയിരിക്കും.

കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈനായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2023

sitelisthead