ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് 19 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നു. പുതുതായി പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകൾ lsgelection.kerala.gov.in ൽ  സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫോം 5 ൽ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഏപ്രിൽ 5ന് പ്രസിദ്ധീകരിക്കും. 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക 29 ന് പ്രസിദ്ധീകരിക്കും.

ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ - ജില്ല , തദ്ദേശസ്ഥാപനം, വാർഡു നമ്പരും പേരും ക്രമത്തിൽ:

തിരുവനന്തപുരം     -       തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18- മുട്ടട, പഴയകുന്നുമ്മേൽ  ഗ്രാമപഞ്ചായത്തിലെ 10- കാനാറ.
കൊല്ലം                -       അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ 14-തഴമേൽ.
പത്തനംതിട്ട     -   മൈലപ്ര ഗ്രാമ പഞ്ചായത്തിലെ 05-പഞ്ചായത്ത് വാർഡ്.
ആലപ്പുഴ         -   ചേർത്തല മുനിസിപ്പൽ കൗൺസിലെ 11-മുനിസിപ്പൽ ഓഫീസ്.
കോട്ടയം         -    കോട്ടയം   മുനിസിപ്പൽ കൗൺസിലെ 38-പുത്തൻതോട്,
                        മണിമല ഗ്രാമ പഞ്ചായത്തിലെ 06-മുക്കട,
                        പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ 01-പെരുന്നിലം.

എറണാകുളം    -    നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ 06-തുളുശ്ശേരിക്കവല.
പാലക്കാട്       -    പെരിങ്ങോട്ടുകുറിശ്ശി  ഗ്രാമപഞ്ചായത്തിലെ 08-ബമ്മണ്ണൂർ,
                        മുതലമട ഗ്രാമപഞ്ചായത്തിലെ 17-പറയമ്പള്ളം,
                      ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ 10-അകലൂർ ഈസ്റ്റ്,
                       കരിമ്പ ഗ്രാമപഞ്ചായത്തിലെ 01-കപ്പടം.
                   കാഞ്ഞിരപ്പുഴ         ഗ്രാമപഞ്ചായത്തിലെ 03-കല്ലമല
 കോഴിക്കോട്   -     ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07-ചേലിയ ടൗൺ,
                        പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05-കണലാട്,
                        വേളം ഗ്രാമപഞ്ചായത്തിലെ 11-കുറിച്ചകം.
കണ്ണൂർ                -      കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 14-പള്ളിപ്രം,
                        ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16-കക്കോണി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-04-2023

sitelisthead