കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലുകളിൽക്കൂടി സ്റ്റേ അനുവദിച്ചു. ഭക്ഷണം കഴിക്കുന്നതിനായി ബസ് നിർത്തുന്ന സമയവും സ്ഥലവും ഡ്രൈവർ ക്യാബിനുപിന്നിൽ പ്രദർശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകൾ യാത്രക്കാരെ ജീവനക്കാർ നേരിട്ട് അറിയിക്കുകയും ചെയ്യും.7.30 മുതൽ 9.30 വരെയാണ് പ്രഭാതഭക്ഷണ സമയം, 12.30 മുതൽ 2 വരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനുമിടയിൽ ചായയ്ക്കും പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ട്. ഭക്ഷണ നിലവാരത്തെ കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടാൽ സ്റ്റോപ്പ് കെഎസ്ആർടിസി പുനഃപരിശോധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2024