പ്രവാസികേരളീയർക്കായി കേരള പ്രവാസി കേരളീയ ക്ഷേമബോർഡിന്റെ അംഗത്വ ക്യാമ്പയിൻ 2024 ഡിസംബർ 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. തുടർന്ന് മറ്റു ജില്ലകളിലും അംഗത്വ ക്യാമ്പയിൻ സംഘടിപ്പിക്കും. പുതുതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക് അംശദായ കുടിശ്ശിക അടയ്ക്കാനും, അംഗത്വം റദ്ദായവർക്ക് പിഴയും കുടിശ്ശികയും അടച്ച് അംഗത്വം പുതുക്കുവാനും കഴിയും. www.pravasikerala.org വഴി സേവനങ്ങൾ ലഭ്യമാകും. പുതിയ അംഗത്വത്തിന് അപേക്ഷനൽകുന്നവർ വെബ്ബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്തതിന്റെ രസീതിന്റെ പകർപ്പുമായി അംഗത്വ ക്യാമ്പയിൻ വേദിയിൽ എത്തിയാൽ പരിശോധിച്ച് അനുമതി നൽകാനാകും. നേരിട്ട് ഹാജരാകുന്നവർ അംഗത്വകാർഡും മറ്റ് അവശ്യരേഖകളും കരുതണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-12-2024