പട്ടികവർഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളിലെ കുട്ടികൾ തയ്യാറാക്കിയ നൂറു ഹ്രസ്വ ചലച്ചിത്രങ്ങളുമായി കുടുംബശ്രീ 'കനസ് ജാഗ' ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 26,27 തീയതികളിൽ എറണാകുളം സെന്റ്. തെരേസാസ് കോളേജിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഹ്രസ്വ ചലച്ചിത്ര മേളയിലെ സെമിനാറുകളിൽ പങ്കെടുക്കുന്നതിനും പൊതുജനങ്ങൾക്കും പങ്കെടുക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-10-2024