കുടുംബശ്രീ മിഷന്‍ അതിദരിദ്ര-അഗതി ആശ്രയ ഗുണഭോക്താക്കളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി നടത്തുന്ന പരിപാടിയാണ് ഒപ്പം കാമ്പയിന്‍.സര്‍വേയിലൂടെ കണ്ടെത്തിയ 372 കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് മൈക്രോപ്ലാന്‍ തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമായിരുന്നു.

ഒപ്പം കാമ്പയിന്റെ മികച്ച നഗരസഭയ്ക്കുള്ള ഒന്നാം സ്ഥാനം കോഴിക്കോട് നഗരസഭയ്ക്ക് ലഭിച്ചു.50,000 രൂപയും ഫലകവുമാണ് സമ്മാനം.ജനസംഖ്യ അമ്പതിനായിരത്തില്‍ താഴെയുള്ള മുന്‍സിപ്പാലിറ്റികള്‍ എന്ന കാറ്റഗറിയില്‍ ഒന്നാം സ്ഥാനം ചേര്‍ത്തല മുന്‍സിപ്പാലിറ്റി സ്വന്തമാക്കി.ഫലകവും 30,000 രൂപ സമ്മാനത്തുകയും അടങ്ങുന്ന രണ്ടാം സ്ഥാനം ഹരിപ്പാട് മുന്‍സിപ്പാലിറ്റിക്കാണ്.ജനസംഖ്യ അമ്പതിനായിരത്തിന് മുകളിലുള്ള മുന്‍സിപ്പാലിറ്റി കാറ്റഗറിയില്‍ ആദ്യ സ്ഥാനം ഗുരുവായൂരും രണ്ടാം സ്ഥാനം വടക്കാഞ്ചേരിയും നേടി.

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി സംഘടിപ്പിക്കുകയും, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുകയും ചെയ്തതിന് കുടുംബശ്രീ ഒപ്പം പുരസ്‌കാരങ്ങളും സമ്മാനിച്ചു.ഈ വിഭാഗത്തില്‍ മികച്ച നഗരസഭയ്ക്കുള്ള പുരസ്‌കാരം തൃശൂരും രണ്ടാം സ്ഥാനം കോഴിക്കോടും സ്വന്തമാക്കി.ജനസംഖ്യ അമ്പതിനായിരത്തില്‍ താഴെയുള്ള മുന്‍സിപ്പാലിറ്റികളില്‍ ഒന്നാം സ്ഥാനം മട്ടന്നൂരും പെരിന്തല്‍മണ്ണ രണ്ടാം സ്ഥാനവും നേടി.ജനസംഖ്യ അമ്പതിനായിരത്തിന് മുകളിലുള്ള മുന്‍സിപ്പാലിറ്റികളില്‍ നെടുമങ്ങാട് ഒന്നാം സ്ഥാനവും നെയ്യാറ്റിന്‍കര രണ്ടാംസ്ഥാനവും സ്വന്തമാക്കി.ഫലകവും 1,00,000 രൂപയും ഒന്നാം സ്ഥാനക്കാര്‍ക്കും ഫലകവും 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്കും ലഭിച്ചു.കുടുംബശ്രീ നേതൃത്വം നല്‍കുന്ന ജനകീയ ഹോട്ടലുകള്‍, പി.എസ്.സി. പരീക്ഷാപരിശീലന കേന്ദ്രങ്ങള്‍, ട്രാന്‍സ് ജന്‍ഡറുകള്‍ക്കായുള്ള പ്രത്യേക ഗ്രാമസഭകള്‍, വനിതകള്‍ക്കായി കരാട്ടെ പരിശീലനം തുടങ്ങി പ്രത്യേകതകളുള്ള ഒരുപാട് പദ്ധതികളാണ് വിവിധ നഗരസഭകള്‍ അവതരിപ്പിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-05-2023

sitelisthead