കേരളപ്പിറവിയുടെ 67-ാം വാർഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യ പ്രവൃത്തി ദിനം മലയാള ദിനാഘോഷവും നവംബർ 1 മുതൽ 7 വരെ ഭരണഭാഷ വാരാഘോഷവും സംഘടിപ്പിക്കും.

ആഘോഷ പരിപാടികളുടെ ഭാഗമായി നവംബർ 1ന് എല്ലാ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ഓഫിസുകളിൽ ഓഫിസ് തലവന്റെ അധ്യക്ഷതയിൽ ഭരണഭാഷ സമ്മേളനം സംഘടിപ്പിക്കുകയും ഭരണഭാഷ പ്രതിജ്ഞയെടുക്കുകയും വേണം. വിദ്യാലയങ്ങളിൽ മലയാള ദിനത്തിൽ ചേരുന്ന അസംബ്ലിയിൽ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാർഥികളും പ്രതിജ്ഞയെടുക്കണം. ഭരണഭാഷ വാരാഘോഷക്കാലത്ത് ഓഫിസുകളിലും വിദ്യാലയങ്ങളിലും ആഘോഷം സംബന്ധിച്ച ബാനർ പ്രദർശിപ്പിക്കണം.

വാരാഘോഷ കാലത്ത് വിവിധ വകുപ്പുകളിലും ഓഫിസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷ മാറ്റത്തിനും ഉതകുന്ന പരിശീലന ക്ലാസുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, ഭരണഭാഷ പുരസ്‌കാരം ലഭിച്ചവർക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-09-2023

sitelisthead