ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് സ്കൂളുകളിൽ 2024-25 അധ്യയന വർഷത്തേക്ക് ജനറൽ നഴ്‌സിങ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ 40% മാർക്കോടുകൂടി പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പ്ലസ്ടു പാസായവരെയും പരിഗണിക്കും. എ.എൻ.എം, എ.എൻ.എം. (ANM) കോഴ്‌സ് പാസായ രജിസ്റ്റർഡ് എ.എൻ.എം. നഴ്‌സുമാർക്കും അപേക്ഷിക്കാം. 

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റു വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.  അപേക്ഷാ ഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ അസ്സൽ ചലാനും, അപേക്ഷയും, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 6 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട നഴ്‌സിങ് സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.dhs.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-06-2024

sitelisthead