നോളേജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്‌ള്യുഎംഎസ്) വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതയ്ക്കനുസൃതമായ തൊഴിലിൽ ലഭ്യമാക്കുന്നതിനായി പിന്തുണ നൽകാൻ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നതിന് റിസോഴ്‌സ് പേഴ്‌സൺമാർ (ആർപി), പ്രൊഫഷണൽ കമ്മ്യൂണിറ്റി മെന്റർമാർ എന്നി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

ബിരുദധാരികളായ സാമൂഹ്യസേവന പരിചയമുള്ള സന്നദ്ധപ്രവർത്തകർക്കും കമ്മ്യൂണിറ്റി മെൻറ്റർമാരായി പ്രൊഫഷണൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഉയർന്ന മാനേജ്‌മെന്റ് - സാങ്കേതിക - പ്രൊഫഷണൽ തലത്തിൽ പരിചയമോ ഉള്ളവർക്കും അപേക്ഷിക്കാം. ജില്ലാതലത്തിൽ ടീമുകളായിട്ടാണ് പ്രവർത്തിക്കേണ്ടത്. നോളേജ് ഇക്കോണമി മിഷൻ രജിസ്ട്രേഷൻ ലിങ്ക് വഴി അപേക്ഷിക്കാം. രജിസ്ട്രേഷൻ ലിങ്ക്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2024

sitelisthead