കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2022-23 വർഷത്തെ ബോണസ് നൽകുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബോണസ് ആക്ടിന്റെ ഭേദഗതിയ്ക്കനുസരിച്ചുള്ള ബോണസ് നൽകേണ്ടതാണ്. ഒരു വർഷം കുറഞ്ഞത് 30 പ്രവർത്തി ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ജീവനക്കാരന് ബോണസിന് അർഹതയുണ്ട്. വിശദമായ മാർഗനിർദേശങ്ങൾക്ക് document.kerala.gov.in സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-08-2023