വയനാട് കേരള വെറ്ററിനറി സർവകലാശാലയിൽ ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഡിസംബർ 20മുതൽ 29വരെ സംഘടിപ്പിക്കും. ക്ഷീര- കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപാദനക്ഷമതയും പുതിയ തൊഴിലവസരങ്ങളും  ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോൺക്ലേവാണ് സംഘടിപ്പിക്കുന്നത്. മൂല്യ വർധിത ഉൽപ്പന്നങ്ങളെ കുറിച്ചും വളർത്തു മൃഗങ്ങൾ, പോൾട്രി, ഡയറി- അക്വഫാമിംഗ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകൾ, മാറിവരുന്ന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ച് മനസിലാക്കാനുള്ള ഒരു മികച്ച വേദിയാകും കോൺക്ലേവ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-10-2024

sitelisthead