നബി ദിനം (മിലാഡി-ഷെറീഫ്) പ്രമാണിച്ച് സെപ്റ്റംബർ 27 ന് പ്രഖ്യാപിച്ചിരുന്ന അവധി 28 ലേക്ക് മാറ്റി. നോഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് 1881 പ്രകാരം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. വിവരങ്ങൾക്ക്: document.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-09-2023