തനത് ഭക്ഷ്യ ഭദ്രതയ്ക്ക് മുതൽകൂട്ടാകുന്ന പ്രവർത്തനങ്ങളിൽ ദീർഘകാലമായി വ്യാപൃതരായിരിക്കുന്നവരെ ആദരിക്കാൻ സംസ്ഥാന ഭക്ഷ്യകമ്മീഷൻ ഏർപ്പെടുത്തുന്ന പ്രഥമ ‘ഭക്ഷ്യ ഭദ്രത’ പുരസ്കാരത്തിന് അപേക്ഷിക്കാം. ഭക്ഷ്യ ഭദ്രത മെച്ചപ്പെടുത്തുന്നതിന് ജൈവ കൃഷിരീതി അവലംബിച്ച് നടത്തുന്ന കാർഷികോത്പദനം, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ അസാധാരണമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്ക് നവംബർ 30ന് മുമ്പായി മെമ്പർ സെക്രട്ടറി, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ലീഗൽ മെട്രോളജി ഭവൻ, പട്ടം പാലസ് പി. ഒ., തിരുവനന്തപുരം- 4 എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ: 0471-2965398. അർഹരായവരെ വ്യക്തികൾക്കോ / സംഘടനകൾക്കോ നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2022