വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍/ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം. പുനര്‍വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ അപേക്ഷിക്കണം. www.schemes.wcd.kerala.gov.in വഴി അപേക്ഷിക്കാം. ഫോണ്‍: 0471-2346838
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-08-2024