എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ മാർച്ച് 4 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ. 4-ന് വൈകുന്നേരം 6 മുതൽ 7.30 വരെ 10-ാം ക്ലാസ് ഫിസിക്‌സും ഞായർ രാവിലെ 10 മുതൽ 5 വരെ 10-ാം ക്ലാസ് സോഷ്യൽ സയൻസ്, ബയോളജി, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങളുടെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സെഷനാണ് നടത്തുന്നത്. വൈകുന്നേരം 6 മുതൽ 7.30 വരെ പ്ലസ് ടു ഗണിതമായിരിക്കും തത്സമയം സംപ്രേഷണം ചെയ്യുക. 6-ാം തീയതി ഉച്ചക്ക് 12 മുതൽ 10-ാം ക്ലാസ് ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ്. വൈകുന്നേരം 4 മുതൽ 7.30 വരെ പ്ലസ് ടു ഇക്കണോമിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളും 8-ാം തീയതി രാവിലെ 10 ന് എസ്.എസ്.എൽ.സി. മലയാളവും ഉച്ചക്ക് 12 മുതൽ വൈകുന്നേരം 7.30 വരെ പ്ലസ് ടു ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളും 9-ാം തീയതി രാവിലെ 10 മുതൽ രാത്രി 7.30 വരെ പ്ലസ് ടു ഹിസ്റ്ററി, അക്കൗണ്ടൻസി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ് എന്നിവയും 10-ാം തീയതി രാവിലെ 10 മുതൽ 11.30 വരെ പ്ലസ് ടു ഹിന്ദിയുമാണ് തത്സമയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

10, പ്ലസ് ടു പൊതുപരീക്ഷക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എൺപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-03-2023

sitelisthead