തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രചരണ വീഡിയോ, റീൽസ് മത്സരം സംഘടിപ്പിക്കുന്നു.രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.ഒന്നാമത്തെ വിഭാഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ, അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കോ, ജനപ്രതിനിധികൾക്കോ മത്സരിക്കാം. അതിദാരിദ്ര്യ നിർമാർജ്ജനം, മാലിന്യമുക്ത നവകേരളം , ഡിജികേരളം, PMAY/ LIFE ഭവന പദ്ധതികൾ, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, പാലിയേറ്റീവ് കെയർ, ഭിന്നശേഷി/വയോജന സൗഹൃദം എന്നീ വിഷയങ്ങളിലായി ഒരു മിനുട്ടിൽ അധികരിക്കാത്ത പ്രചരണ വീഡിയോകൾ ഈ വിഭാഗത്തിൽ തയ്യാറാക്കാം. ആദ്യം മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5000 , 3000 , 2000 രൂപ സമ്മാനമായി ലഭിക്കും.
രണ്ടാമത്തെ വിഭാഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ, പൊതു ജനങ്ങൾക്കോ മത്സരിക്കാം. ഈ വിഭാഗത്തിൽ തദ്ദേശ ദിനാഘോഷത്തിന് ആശംസ വീഡിയോകൾ (റീൽസ് )30 സെക്കൻഡിൽ അധികരിക്കാത്ത വിധത്തിൽ തയ്യാറാക്കി അയക്കണം. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന 5 പേർക്ക് പ്രോത്സാഹന സമ്മാനം ആയി 1000 രൂപ വീതം നൽകും. മൊബൈലിൽ എച്ച്ഡി ക്വാളിറ്റിയിൽ ചിത്രീകരിച്ച വീഡിയോകൾ ആയിരിക്കണം. (1080*1920). ഫെബ്രുവരി അഞ്ചിന് രാത്രി 12 ന് മുൻപ് മുൻപായി 9995539163 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് വഴി വീഡിയോകൾ ലഭ്യമാക്കണം. വിവരങ്ങൾക്ക് 9995539163 എന്ന ഫോൺ നമ്പറിലോ, lsgdmedia25@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2025