കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ നിലവില്‍ ഇറച്ചി കോഴി കര്‍ഷകരായവര്‍ക്കും പുതുതായി ഫാം ആരംഭിക്കാന്‍ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് അവസരം. കർഷകർക്ക് നൽകി വളർച്ചയെത്തിക്കുന്ന ഇറച്ചിക്കോഴികളെ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കേരള ചിക്കന്‍ വിപണനകേന്ദ്രങ്ങള്‍ വഴി വിറ്റഴിക്കും. വളര്‍ത്തുകൂലിയിനത്തില്‍ കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ലഭിക്കും. കർഷകർക്ക് ഫാം പരിപാലനത്തിനുള്ള പരിശീലനം നൽകും. 1000 മുതല്‍ 10000 വരെ കോഴികുഞ്ഞുങ്ങളെയാണ് ഫാമിന്റെ വിസ്തൃതി  അനുസരിച്ച് വളര്‍ത്താന്‍ നൽകും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 3521089, 0471 3520945

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-08-2024

sitelisthead