സംസ്ഥാന യുവജന കമ്മീഷൻ ഡിജിറ്റൽ ക്രിയേറ്റേഴ്‌സിന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സാകുന്നതിന് സൗജന്യ പരിശീലനം നൽകുന്നു. ബ്രിഡ്ജിങ് ഡോട്ട്‌സ് മീഡിയ സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് രണ്ടുദിവസത്തെ പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തുടർന്ന് എട്ടുമാസത്തേക്ക് അനുബന്ധ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. 18 മുതൽ 40 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ പതിനഞ്ചാം തീയതിക്ക് മുൻപ് creatorbootcamp2024@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡേറ്റയും നിലവിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും അയക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2024