കെഎസ്ആർടിസിയുടെ തിരുവനന്തപുരം നഗരക്കാഴ്ചകൾക്കായുള്ള ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ 'ഡേ റൈഡ്'  രാവിലെ 8 മണി,10 മണി,12 മണി എന്നീ സമയങ്ങളിൽ ആരംഭിച്ചു. കിഴക്കേകോട്ടയിൽ നിന്നും യാത്ര തിരിച്ച് തമ്പാനൂർ, പാളയം, കവടിയാർ, കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക, ശംഖുമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്. വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും www.onlineksrtcswift.com  വെബ്‌സൈറ്റും Ente KSRTC Neo-oprs  മൊബൈൽ ആപ്പും ഉപയോഗിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2024

sitelisthead