സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ വെബ്സൈറ്റ് keralahighereducation.com സജ്‌ജമായി. കോൺക്ലേവൽ പങ്കെടുക്കുന്നതിന് വെബ്സൈറ്റിൽ വഴി രജിസ്റ്റർ ചെയ്യണം. വെബ്‌സൈറ്റ് പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാണ്. കാഴ്ചപരിമിതിയുള്ളവർക്കായി ഓഡിയോ സൗകര്യമടക്കം വെബ്സൈറ്റിൽ ക്രമീകരിച്ചിട്ടുണ്ട്.
ഷേപ്പിങ് കേരളാസ് ഫ്യൂച്ചർ: ഇന്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ് ജെൻ ഹയർ എഡ്യുക്കേഷൻ" എന്ന പേരിൽ ഡിസംബർ 19, 20ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ കോൺക്ലേവ് നടക്കും. കോൺക്ലേവിൻ്റെ ആദ്യഘട്ടം തിരുവനന്തപുരത്ത് ഉദ്യമ 1.0 എന്ന പേരിൽ ഡിസംബർ 7 മുതൽ 10 വരെ നടക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-10-2024