മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് ഒരു വര്‍ഷത്തെ ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നൽകുന്നു. ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോ അതിനു മുകളിലോ നേടി വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ജൂണ്‍ 25ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. വിവരങ്ങൾക്ക് : fisheries.kerala.gov.in സന്ദർശിക്കുക. ഫോൺ : 0471-2305042

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-06-2024

sitelisthead