പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന  അഭിഭാഷക  ധനസഹായ പദ്ധതിക്ക് (2024- 25) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ടവരും ഒരു ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളവരും കേരള ബാർ കൗൺസിലിൽ 2021 ജൂലൈ 1 നും 2024 ജൂൺ 30 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഇ ഗ്രാന്റ്സ് 3.0 എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങൾ  www.egtrantz.kerala.gov.in www.bcdd.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസിൽ ബന്ധപ്പെടണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-07-2024

sitelisthead