തെരെഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് മുട്ടക്കോഴികളുടെ പൂവൻ കുഞ്ഞുങ്ങളെയും നാടൻ ഇനത്തിൽപെട്ടവയെയും മാംസാവശ്യത്തിന് വളർത്തുന്ന പദ്ധതിയാണ് പ്രതീക്ഷ. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ കുടുംബശ്രീ മിഷൻ, വിവിധ സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തുകളിൽ നാടൻ കോഴികളെ വളർത്തി മുട്ടക്കോഴി, ഇറച്ചി എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുകയും ഇവയുടെ വിലവർധന തടയുകയുമാണ് ലക്‌ഷ്യം.കോഴിക്ക് ആവശ്യമായ പോഷകാഹാരമായി മാറുന്ന ഈച്ച ലാർവ ഗാർഹിക ജൈവമാലിന്യം ഉപയോഗിച്ച് ഉത്പ്പാദിപ്പിക്കാനുള്ള സംവിധാനവും പദ്ധതിയിലൂടെ നടപ്പാക്കുന്നു. വിശദമായ അപഗ്രഥനങ്ങൾക്ക് ശേഷം പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. 10 കോഴികൾ വീതമുള്ള 50 ഉത്പാദന യൂണിറ്റുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-09-2023

sitelisthead