കുടുംബശ്രീ ബാലസഭ അംഗങ്ങളായ 13 മുതല്‍ 17 വയസ് വരെയുള്ള ഒരു ലക്ഷം കുട്ടികള്‍ക്ക് ദുരന്തങ്ങളെ നേരിടാൻ പരിശീലനം നല്‍കുന്ന കുടുംബശ്രീയുടെ പരിപാടിയാണ് സജ്ജം- സുരക്ഷിതരാവാം സുരക്ഷിതരാക്കാം ബില്‍ഡിങ് റെസിലിയന്‍സ് പദ്ധതി. ജൂലൈയിൽ ബാലസഭാംഗങ്ങള്‍ക്കുള്ള ജില്ലാതല പരിശീലനം ആരംഭിക്കും. കാലാവസ്ഥ വ്യതിയാനം, കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, ദുരന്തങ്ങളും അപകടങ്ങളും എന്നീ വിഷയങ്ങളിലാണ് പരിശീലനം.
ദുരന്തങ്ങളെ തിരിച്ചറിയുന്നതിനും ഇത്തരം സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചുമെല്ലാമുള്ള അവബോധമാണ് സജ്ജം പരിശീലനത്തിലൂടെ ബാലസഭാംഗങ്ങള്‍ക്ക് നല്‍കുന്നത്. നേരിട്ട് പരിശീലനം ലഭിച്ച ഈ കുട്ടികളിലൂടെ മറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവബോധം നല്‍കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-07-2023