സംസ്‌ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്ക് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം. ഏപ്രിൽ 12 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക്  04772252095 എന്ന നമ്പരിൽ വിളിയ്ക്കുകയോ 9947528616 എന്ന നമ്പരിലേയ്ക്ക് വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രൊമോട്ടർ വഴി രജിസ്ട്രേഷൻ നടത്താം.  www.literacymissionkerala.org എന്ന വെബ് സൈറ്റിൽ രജിസ്ട്രേഷൻ വിവരങ്ങൾ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-04-2025

sitelisthead