തിരുവനന്തപുരം കനകക്കുന്നിൽ ഏപ്രിൽ 9 മുതൽ 13 വരെ നടക്കുന്ന ശുചിത്വ മിഷന്റെ 'വൃത്തി - 2025' മെഗാ ഇവന്റിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന റീൽസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മാലിന്യ സംസ്‌കരണത്തിൽ ഹരിത കർമസേനയുടെ പങ്ക്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക-പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ജലസ്രോതസ്സുകളിൽ മാലിന്യം മുഖേനയുള്ള പ്രശ്‌നങ്ങൾ, പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപത്തിന്റെ ദൂഷ്യവശങ്ങൾ, ഹരിതചട്ടവും സുസ്ഥിര മാലിന്യ സംസ്‌കരണവും, മാലിന്യ നിർമാർജന നിയമങ്ങളും നടപടികളും എന്നിങ്ങനെ ശുചിത്വ മിഷന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന, മലയാളത്തിൽ തയാറാക്കിയ റീൽസുകൾ vruthireels2025@gmail.comൽ അയയ്ക്കാം. മത്സരാർത്ഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി അയയ്ക്കണം.
അവസാന തീയതി മാർച്ച് 24. കൂടുതൽ വിവരങ്ങൾക്ക്: 91 90721 19831
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-03-2025