ഭക്ഷ്യവസ്തുക്കൾ നിർമിക്കുകയും റീപാക്കിംഗ് ചെയ്യുന്നതുമായ ഭക്ഷ്യ സംരംഭകർ എല്ലാ വർഷവും മെയ് 31നകം വാർഷിക റിട്ടേൺ സമർപ്പിക്കേണ്ടതാണ്. വാർഷിക റിട്ടേൺ യഥാസമയം സമർപ്പിക്കാത്തവർ ഒരു ദിവസം ₹ 100 എന്ന കണക്കിൽ ഫൈൻ അടയ്ക്കണം. വാർഷിക റിട്ടേൺ യഥാസമയം സമർപ്പിക്കാതെ നിർമാതാക്കൾക്ക് വരും വർഷങ്ങളിൽ FSSAI ലൈസൻസ് പുതുക്കുവാൻ കഴിയില്ല. വാർഷിക റിട്ടേൺ foscos.fssai.gov.in വഴി സമർപ്പിക്കാം. ഭക്ഷ്യവസ്തുക്കളുടെ ഉത്പ്പാദകരും റീപ്പായ്ക്കർമാരും ഭക്ഷ്യവസ്തുക്കളുടെ പരിശോധന റിപ്പോർട്ട് (NABL അംഗീകൃത ലാബിൽ പരിശോധിച്ചത്) 6 മാസത്തിൽ ഒരിക്കൽ പോർട്ടൽ വഴി സമർപ്പിക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2023

sitelisthead