തിരിച്ചെത്തിയ പ്രവാസികൾക്ക്‌ ജോലി ലഭ്യമാക്കാൻ നോർക്ക ആവിഷ്‌കരിച്ച ‘നെയിം’ (നോർക്ക അസിസ്റ്റഡ് ആൻഡ്‌ മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്) പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്‌തികളിലാണ് അപേക്ഷ ക്ഷണിച്ചത്. ഓട്ടോമൊബൈൽ, എംഎസ്എംഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിലാണ്‌ ഒഴിവുകൾ. രണ്ടുവർഷത്തിലധികം വിദേശത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, വിസ ഇല്ലാത്ത പ്രവാസികൾക്ക്‌ നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലൂടെ  31 നകം അപേക്ഷിക്കാം.വിവരങ്ങൾക്ക് 0471 -2770523 നമ്പരിൽ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-01-2025

sitelisthead