2023-24 അധ്യയന വര്‍ഷം 10, 12 ക്ലാസുകളില്‍ (സ്റ്റേറ്റ്/സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസ്) ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാർഡിന് അപേക്ഷിക്കാം. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയവര്‍ക്കും, സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസില്‍ ആകെ മാര്‍ക്ക് 90% -വും അതിന് മുകളിലും നേടിയവര്‍ക്കും അപേക്ഷിക്കാം.അപേക്ഷ ഓണ്‍ലൈനായി serviceonline.gov.in/kerala വഴി ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം.  വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-06-2024

sitelisthead