ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2024ന് നാമനിർദേശങ്ങൾ ക്ഷണിക്കുന്നു. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. സാമൂഹ്യനീതി ഡയറക്ടർക്കോ ബന്ധപ്പെട്ട ജില്ല സാമൂഹ്യനീതി ഓഫിസർക്കോ ഓ​ഗസ്റ്റ് 30നു മുൻപായി നാമനിർദേശം ലഭ്യമാക്കണം. വിവരങ്ങൾക്ക്  sjd.kerala.gov.in സന്ദർശിക്കുക.

20 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുന്നത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ(സർക്കാർ/പൊതുമേഖല, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (സ്വകാര്യമേഖല, സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽദായകർ, ഭിന്നശേഷിമേഖലയിൽ പ്രവർത്തിക്കുന്ന മികച്ച എൻ.ജി.ഒ. സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള മികച്ച മാതൃകാവ്യക്തി, മികച്ച സർഗാത്മക കഴിവുള്ള ഭിന്നശേഷി കുട്ടി, ഭിന്നശേഷിയുള്ള മികച്ച കായിക താരം, ഭിന്നശേഷി വിഭാഗത്തിൽ നിന്ന് ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുള്ളവർ, എൻ.ജി.ഒ.കൾ നടത്തിവരുന്ന ഭിന്നശേഷിമേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, സാമൂഹ്യനീതി വകുപ്പിനു കീഴിലെ മികച്ച ഭിന്നശേഷിക്ഷേമ സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം(സർക്കാർ/സ്വകാര്യ മേഖലകൾ, സംസ്ഥാന സർക്കാർ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററുകൾ, ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായകമാകുന്ന പുതിയ പദ്ധതികൾ/ഗവേഷണങ്ങൾ/സംരംഭങ്ങൾ, ഭിന്നശേഷിമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ല പഞ്ചായത്ത്, ഭിന്നശേഷിമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ല ഭരണകൂടം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവർക്ക് നാമനിർദേശം നൽകാം.

വിവരങ്ങൾക്ക്
വിജ്ഞാപനം 1
വിജ്ഞാപനം 2

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-07-2024

sitelisthead