വയനാട് ടൗൺഷിപ്പ് നിർവ്വഹണ യൂണിറ്റിൽ ക്ലാർക്കിന്റെ 3 ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ വകുപ്പുകളിലെ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
താല്പര്യമുള്ള ജീവനക്കാർ ബയോഡാറ്റ, 144 കെ.എസ്.ആർ പാർട്ട് 1, സമ്മത പത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ നിരാക്ഷേപ പത്രം എന്നിവ സഹിതം പൂർണ്ണമായ അപേക്ഷ 30.06.2025 നകം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വയനാട് ടൗൺ ഷിപ്പ് പ്രോജക്റ്റ് & ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം -695003 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-06-2025