പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷനിൽ പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിന് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പരാതിക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പരാതികളിൽ പരാതികക്ഷികളുടെ പേരും, പൂർണമായ മേൽവിലാസവും, ജില്ല, പിൻകോഡ് , ഫോൺ / മൊബൈൽ നമ്പർ , ഇ-മെയിൽ (ഉണ്ടെങ്കിൽ) വിലാസവും എന്നിവ ഉൾപ്പെടുത്തണം. ജാതി വിവരവും വ്യക്തമാക്കണം.പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ തമ്മിലുള്ള വിഷയത്തെ സംബന്ധിച്ചുള്ള പരാതികളിന്മേൽ നടപടി സ്വീകരിക്കില്ല. കമ്മീഷനെ നേരിട്ട് അഭിസംബോധന ചെയ്ത് സമർപ്പിക്കുന്ന പരാതികളിൽ മാത്രമേ നിയമപ്രകാരം നടപടി സ്വീകരിക്കു. മറ്റ് ഓഫീസുകളെ അഭിസംബോധന ചെയ്ത് സമർപ്പിക്കുന്ന അപേക്ഷകളുടെ പകർപ്പിന് മേൽ കമ്മീഷനിൽ നടപടിയുണ്ടായിരിക്കില്ല.
പരാതി വിഷയം പോലീസ് ഇടപെടലുകൾ ആവശ്യമുള്ളതാണെങ്കിൽ, ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണെന്നും, അറിയുമെങ്കിൽ ഏത് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കീഴിലാണ് ഈ സ്റ്റേഷൻ എന്നുമുള്ള വിവരവും ഉൾപ്പെടുത്തണം. പഞ്ചായത്ത് / മുൻസിപ്പാലിറ്റി / നഗരസഭ എന്നിവ സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ട പഞ്ചായത്ത് / മുൻസിപ്പാലിറ്റി / നഗരസഭയുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തണം. വസ്തു സംബന്ധമായ പരാതി, വഴി തർക്കം എന്നിവയിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസ് / താലൂക്ക് ഓഫീസ് എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തണം.
ഏതെങ്കിലും സർക്കാർ സ്ഥാപനത്തിനെതിരെയോ, അർദ്ധസർക്കാർ സ്ഥാപനത്തിനെതിരെയോ ബാങ്കിനെതിരെയോ ആണ് പരാതിയെങ്കിൽ ആ സ്ഥാപനത്തിന്റെ വ്യക്തമായ പേരും മേൽവിലാസവും പരാതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. പരാതി ഏതെങ്കിലും വ്യക്തികൾക്കോ സ്വകാര്യ സ്ഥാപനങ്ങൾക്കോ എതിരെയാണെങ്കിൽ അവരുടെ പേരും മേൽവിലാസവും, ലഭ്യമെങ്കിൽ ഫോൺ നമ്പരും പരാതിയിൽ ഉൾപ്പെടുത്തണം. ഇ-മെയിൽ മുഖാന്തിരവും അല്ലാതെയും സമർപ്പിക്കുന്ന പരാതികളിൽ പരാതികക്ഷി ഒപ്പ് രേഖപ്പെടുത്തണം. ഇ-മെയിൽ പരാതികളിൽ ഡിജിറ്റൽ സിഗ്നേച്ചർ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-06-2024