വായനദിനത്തോടനുബന്ധിച്ച് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് കോളജ് - ഗവേഷക വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ (വിവർത്തന കൃതികളുൾപ്പെടെ) വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് 10 പേജിൽ കവിയാത്ത വായനക്കുറിപ്പുകൾ ജൂൺ 17ന് വൈകുന്നേരം 5 ന് മുൻപായി vayanavaram23@gmail.com -ൽ അയക്കണം. കോളെജ് വിദ്യാർഥികൾ വായനക്കുറിപ്പിനൊപ്പം കോളജ് ഐ.ഡി. കാർഡ് സ്‌കാൻ ചെയ്തു ഇ-മെയിൽ ചെയ്യണം. കഥ, കവിത, നോവൽ എന്നിവ പരിഗണിക്കില്ല. ജൂൺ 19ന് തിരുവനന്തപുരത്ത് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ നടക്കുന്ന പരിപാടിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ₹ 3000, 2000, 1000 മുഖവിലയുള്ള ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണ്. വിവരങ്ങൾക്ക്: 9447956162

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2023

sitelisthead